കണ്ണൂർ: അഴീക്കൽ ഫിഷിങ് ഹാർബറിൽ നിർത്തിയിട്ട ബോട്ടിൽ നിന്ന് കാൽവഴുതി പുഴയിൽ വീണ് മത്സ്യത്തൊഴിലാളി മരിച്ചു. തമിഴ്‌നാട് രാമേശ്വരം സ്വദേശി പാണ്ഡ്യൻ ആണ് മരിച്ചത്.
ജോലി ചെയ്യുന്ന ബോട്ടിൽ നിന്ന് ഹാർബറിലെ പ്ലാറ്റ്‌ഫോമിലേക്ക് നടന്നു കയറുന്നതിനിടെ അബദ്ധത്തിൽ കാൽതെന്നി പുഴയിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ കൂടെയുണ്ടായിരുന്ന തൊഴിലാളികൾ രക്ഷാപ്രവർത്തനം നടത്തി കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
