കണ്ണൂർ: കണ്ണൂർ പോസ്റ്റൽ ഡിവിഷനിൽ തപാൽ ലൈഫ് ഇൻഷൂറൻസ്, ഗ്രാമീണ തപാൽ ലൈഫ് ഇൻഷൂറൻസ് പോളിസികളുടെ വിപണനത്തിനായി കമ്മീഷൻ വ്യവസ്ഥയിൽ ഡയറക്ട് ഏജന്റുമാരെ നിയമിക്കുന്നു. 18 നും 50 നും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ് പാസ്സായവർക്ക് അപേക്ഷിക്കാം.
താല്പര്യമുള്ള അപേക്ഷകർ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകളും രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോയും മൊബൈൽ നമ്പറും സഹിതം 'സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസസ്, കണ്ണൂർ ഡിവിഷൻ, കണ്ണൂർ - 670001' എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.
തിരഞ്ഞെടുക്കപ്പെടുന്നവർ സ്വന്തം പേരിൽ 5000 രൂപയുടെ നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ് കരുതൽ നിക്ഷേപമായി സമർപ്പിക്കേണ്ടതുണ്ട്. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15 ആണ്. കൂടുതൽ വിവരങ്ങൾക്ക് 9496855438 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.
