Zygo-Ad

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ കേസ്: എസ്എഫ്ഐ നേതാവിനെതിരെ ആഭ്യന്തര മന്ത്രിക്ക് പരാതി

 


കണ്ണൂരിൽ യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തുവാൻ ശ്രമിച്ചെന്ന പരാതിയിൽ എസ്എഫ്ഐ നേതാവിനെതിരെ കേസ് എടുത്തു. പൈസക്കരി ദേവമാതാ കോളേജിലെ എസ്എഫ്ഐ നേതാവും സർവകലാശാല യൂണിയൻ കൗൺസിലറുമായ ചൂഴലി സ്വദേശി കെ. നവനീതിനെതിരെയാണ് കണ്ണൂർ സ്വദേശിനിയായ യുവതി പരാതി നൽകിയത്. ഈ മാസം 20-ന് വീട്ടിലെ കുളിമുറിയിൽ കുളിക്കുന്നതിനിടെ ഒളിഞ്ഞിരുന്ന് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയെന്നാണ് പരാതി.

സംഭവത്തിൽ യുവാവിനെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇയാളുടെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതേസമയം, പ്രതിക്കെതിരെ നിസ്സാര വകുപ്പുകളാണ് ചുമത്തിയതെന്നും പോലീസ് സംരക്ഷിക്കുന്നുണ്ടെന്നും ആരോപിച്ച് യുവതി ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി. പോലീസ് മൊഴി കൃത്യമായി രേഖപ്പെടുത്തിയില്ലെന്നും പ്രതിക്ക് മാനസികരോഗം ഉണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെന്നുമാണ് ആരോപണം. പരാതി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. പാർട്ടി നേതൃത്വം ഇടപെട്ട് കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

 

Previous Post Next Post