Zygo-Ad

എടക്കാട് കണ്ണൂർ സൗത്ത് സ്റ്റേഷനുകൾക്കിടയിലെ ലെവൽ ക്രോസ് ആഗസ്റ്റ് 31ന് അടച്ചിടും

 


​റെയിൽവെ ട്രാക്കിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ എടക്കാട്, കണ്ണൂർ സൗത്ത് സ്റ്റേഷനുകൾക്കിടയിലുള്ള 239-ാം നമ്പർ ലെവൽ ക്രോസ് ആഗസ്റ്റ് 31 ന് അടച്ചിടും. രാവിലെ 10 മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് നിയന്ത്രണമെന്ന് റെയിൽവെ അധികൃതർ അറിയിച്ചു. തലശ്ശേരി - കണ്ണൂർ നാഷണൽ ഹൈവെയിൽ ചൊവ്വ ഭാഗത്ത് ഈ സമയത്ത് ഗതാഗതം തടസപ്പെടാൻ സാധ്യതയുണ്ട്.


Previous Post Next Post