Zygo-Ad

അർജുൻ ആയങ്കിയെ ജയിൽ മാറ്റി; കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വിയ്യൂരിലേക്ക് മാറ്റി


കണ്ണൂർ: പ്രമുഖ ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വിയ്യൂർ അതിസുരക്ഷാ ജയിലിലേക്ക് മാറ്റി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ കരുതൽ തടങ്കലിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ചയാണ് കാപ്പ (KAAPA) ചുമത്തി ജയിലിലടച്ചത്.

തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്തതിനെ തുടർന്നാണ് അധികൃതർ അർജുൻ ആയങ്കിക്കെതിരെ കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്. സുരക്ഷാ കാരണങ്ങളും മുൻകരുതൽ നടപടികളും മുൻനിർത്തിയാണ് ഇയാളെ വിയ്യൂർ ജയിലിലേക്ക് മാറ്റാൻ പോലീസും ജയിൽ അധികൃതരും തീരുമാനിച്ചത്.



Previous Post Next Post