Zygo-Ad

കണ്ണൂരിൽ 30 തെരുവുനായക്കളെ വിഷം കൊടുത്ത് കൊന്നു; ടൗൺ പോലീസ് കേസെടുത്തു

 


കണ്ണൂർ: മുപ്പതോളം തെരുവുനായക്കളെ വിഷം കൊടുത്ത് കൊലപ്പെടുത്തിയെന്ന പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. തെരുവുനായക്കളുടെ സംരക്ഷകനായ മുഴത്തടം പൊതുവയിൽ ഹൗസിൽ രാജീവ് കുമാറിന്റെ പരാതിയിലാണ് പോലീസിന്റെ നടപടി.

കഴിഞ്ഞ ഓഗസ്റ്റ് 17-ന് രാത്രി 10 മണിക്കും 18-ന് രാവിലെ ഏഴ് മണിക്കും ഇടയിലുള്ള സമയത്താണ് സംഭവം നടന്നത്. താൻ സംരക്ഷിച്ചു പോന്നിരുന്ന തെരുവുനായക്കളെ ആരോ വിഷം നൽകി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് രാജീവ് കുമാറിന്റെ പരാതിയിൽ വ്യക്തമാക്കുന്നത്.

സംഭവത്തിൽ സി.എ. മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Previous Post Next Post