Zygo-Ad

കണ്ണൂരിലെ മണ്ണിടിച്ചിൽ: ദേശീയ പാത അതോറിറ്റിക്കെതിരെ പിണറായി വിജയൻ

 


കണ്ണൂർ: എളയാവൂരിലെ മണ്ണിടിച്ചിലിൽ ദേശീയ പാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നിർമ്മാണ ഡിസൈനിലെ പാളിച്ചയാണ് അപകടത്തിന് കാരണമെന്ന് അദ്ദേഹം ആരോപിച്ചു. 2023ൽ സമാനമായ രീതിയിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടും ദേശീയ പാത അതോറിറ്റി ഫലപ്രദമായ ഇടപെടലുകൾ നടത്തിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.  

​ദേശീയപാത വികസനം പുരോഗമിക്കുന്ന എളയാവൂർ സൗത്തിലാണ് തിങ്കളാഴ്ച രാത്രിയോടെ സംരക്ഷണഭിത്തി തകർന്നുവീണത്. ചൊവ്വാഴ്ച രാവിലെ ആറോടെ 75 മീറ്റർ നീളത്തിലും 15 അടി താഴ്ചയിലുമായി മണ്ണ് താഴേക്ക് അമരുകയും സംരക്ഷണിഭിത്തി പൂർണ്ണമായി തകരുകയുമായിരുന്നു.

​ദേശീയപാതയുടെ ഡിസൈനിൽ പിശകുകൾ സംഭവിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി തന്നെ നേരത്തെ സമ്മതിച്ചിട്ടുള്ളതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കൃത്യമായ പഠനം നടത്തിയാണ് നിർമ്മാണം നടത്തുന്നതെന്ന് കരാർ കമ്പനി അവകാശപ്പെടുന്നുണ്ടെങ്കിലും, കേരളത്തിന്റെ സവിശേഷമായ ഭൂപ്രകൃതിക്ക് ഇണങ്ങുന്ന രീതിയിൽ മാത്രമേ നിർമ്മാണം നടത്തൂ എന്ന് മുൻപ് നൽകിയ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ല.  

​ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തര നടപടികൾ വേണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു. കേരളത്തിന്റെ ഭൂപ്രകൃതിയുമായി ബന്ധപ്പെട്ട് വിശദമായ പഠനങ്ങൾ നടത്താനും, ദേശീയപാത അതോറിറ്റി തങ്ങളുടെ സാങ്കേതിക പരിജ്ഞാനവും സംവിധാനങ്ങളും ഉപയോഗിച്ച് ആവശ്യമായ ജാഗ്രത പുലർത്താനും അദ്ദേഹം കൂട്ടിച്ചേർത്തു.

​


Previous Post Next Post