കണ്ണൂർ: റോബോട്ടിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 20.5 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പിണറായി പുത്തൻകണ്ടം സ്വദേശി എ. ഫൈസലിനെയാണ് കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്.
ബംഗളൂരുവിൽ നിന്ന് പാർസൽ വഴി മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ പി. വിജയ ഭരത് റെഡ്ഡിയുടെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന.
കണ്ണൂർ എ.സി.പി എം.പി. ആസാദ്, ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്ത്, എസ്.ഐ പി. ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
