Zygo-Ad

അക്രമകാരികളായ തെരുവുനായ്ക്കൾക്ക് ദയാവധം: കർശന മാനദണ്ഡങ്ങളുമായി സംസ്ഥാന സർക്കാർ


കണ്ണൂർ: അക്രമകാരികളും പേവിഷബാധ സംശയിക്കുന്നതുമായ തെരുവുനായ്ക്കളെ ദയാവധം നടത്തുന്നതിന് കർശന മാർഗ്ഗനിർദ്ദേശങ്ങളുമായി സംസ്ഥാന സർക്കാർ. തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് മൃഗസംരക്ഷണ വകുപ്പ് വിശദമായ മാനദണ്ഡങ്ങൾ പുറത്തിറക്കിയത്.

അപകടകാരികളായ നായ്ക്കളെ കണ്ടെത്താൻ തദ്ദേശ സ്വയംഭരണ തലത്തിൽ പ്രത്യേക സമിതികൾ രൂപീകരിക്കും. വെറ്ററിനറി സർജൻ ഉൾപ്പെടെയുള്ള വിദഗ്ദ്ധ സമിതിയുടെ പരിശോധനയ്ക്കും സാക്ഷ്യപ്പെടുത്തലിനും ശേഷം മാത്രമേ ദയാവധത്തിന് അനുമതി നൽകൂ. അനാവശ്യമായി നായ്ക്കളെ കൊല്ലുന്നത് തടയാനും കേന്ദ്ര മൃഗസംരക്ഷണ ബോർഡിന്റെ (AWBI) നിയമങ്ങൾ പാലിച്ചുകൊണ്ട് മാത്രം നടപടികൾ പൂർത്തിയാക്കാനും നിർദ്ദേശമുണ്ട്. അതോടൊപ്പം ജില്ലകളിൽ വന്ധ്യംകരണ (ABC) പദ്ധതിയും പ്രതിരോധ കുത്തിവെയ്പ്പും ഊർജ്ജിതമാക്കാനും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.

Previous Post Next Post