Zygo-Ad

കണ്ണൂർ കളക്ടറേറ്റ് മൈതാനിയിൽ ഓണം വാരാഘോഷം ആരംഭിക്കുന്നു: ഇതരസംസ്ഥാന കലാവിരുന്നും ജാസി ഗിഫ്റ്റിന്റെ സംഗീത സന്ധ്യയും പ്രധാന ആകർഷണം


കണ്ണൂർ: ഓണാഘോഷങ്ങളുടെ ഭാഗമായി കണ്ണൂർ കളക്ടറേറ്റ് മൈതാനിയിൽ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷ പരിപാടികളുടെ വിവരങ്ങൾ പുറത്തുവിട്ടു. ഓഗസ്റ്റ് 26, 27 തീയതികളിലായി വൈവിധ്യമാർന്ന സാംസ്കാരിക-സംഗീത പരിപാടികളാണ് മൈതാനിയിൽ അരങ്ങേറുന്നത്.

പ്രധാന പരിപാടികളും സമയക്രമവും:

ഓഗസ്റ്റ് 26 (ബുധൻ)

 * 05:00 PM: പ്രാദേശിക കലാപരിപാടികൾ.

 * 06:30 PM: ഭാരത് ഭവൻ അവതരിപ്പിക്കുന്ന ഇതരസംസ്ഥാന കലാവിരുന്ന്.

   (രാജസ്ഥാനിലെ ചാക്രി-ചാരി നൃത്തങ്ങൾ, പഞ്ചാബി ഭാംഗ്ര, ഉത്തർപ്രദേശിലെ മയൂർ-ചാർകുള നൃത്തങ്ങൾ, തമിഴ്‌നാട്ടിലെ കടകം കാവടി-തപ്പാട്ടം, പശ്ചിമ ബംഗാളിലെ പുരുലിയ ഛൗ എന്നിവ ഉൾപ്പെടുന്നു)

 * 07:30 PM: 'രസതന്ത്ര' കോമഡി ആൻഡ് ബാൻഡ് മെഗാ ഷോ.

ഓഗസ്റ്റ് 27 (വ്യാഴം)

 * 05:00 PM: പ്രാദേശിക പരിപാടികൾ.

 * തുടർന്ന്: ഭരതനാട്യം (ആത്മിക, ചൈതന്യ കെ.വി).

 * തുടർന്ന്: ഖവ്വാലി ഗസൽ സന്ധ്യ – സിയാ ഉൽ ഹഖ് (പിന്നണി ഗായകൻ).

 * തുടർന്ന്: ഗാനമേള & മ്യൂസിക്കൽ ബാൻഡ് – ജാസി ഗിഫ്റ്റും സംഘവും.

കണ്ണൂരിന്റെ ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ നിരവധിയാളുകൾ കളക്ടറേറ്റ് മൈതാനിയിലേക്ക് എത്തുെന്നാണ് പ്രതീക്ഷിക്കുന്നത്.

:


Previous Post Next Post