Zygo-Ad

കണ്ണൂരിൽ വയോധികനെ മർദിച്ചുകൊന്ന് മുങ്ങിയ കേസ്; പ്രതിയെ വിശാഖപട്ടണത്തുനിന്ന് കണ്ണൂർ പോലീസ് അറസ്റ്റ് ചെയ്തു


കണ്ണൂർ: കണ്ണൂരിൽ വയോധികനെ മർദിച്ചുകൊന്ന് നാടുവിട്ട കൊലക്കേസ് പ്രതിയെ കണ്ണൂർ ടൗൺ പോലീസ് അതിസാഹസികമായി അറസ്റ്റ് ചെയ്തു. ആലപ്പുഴ മുഹമ്മ സ്വദേശി റോബിൻ (33) ആണ് വിശാഖപട്ടണത്തുനിന്ന് പിടിയിലായത്.

കഴിഞ്ഞ ജൂൺ 25നാണ് തിരുവനന്തപുരം സ്വദേശിയായ ചന്ദ്രൻ (56) കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതി ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുണ്ടെന്ന് മനസ്സിലാക്കി പോലീസ് സംഘം സ്ഥലത്തെത്തി സാഹസികമായി കീഴടക്കിയത്.



Previous Post Next Post