കണ്ണൂർ: ഒന്നര മാസമായി കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു. ആയിക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളുടെ മൃതദേഹമാണ് ബന്ധുക്കളെത്തി തിരിച്ചറിഞ്ഞ ശേഷം ഏറ്റുവാങ്ങിയത്.
മൃതദേഹം തിരിച്ചറിയുന്നതിനായി പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബന്ധുക്കളെ കണ്ടെത്താനായത്. തുടർ നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
