Zygo-Ad

സാഹസികമായി യാത്രക്കാരന്റെ ജീവൻ രക്ഷിച്ചു; സോഷ്യൽ മീഡിയയിൽ താരമായി ബസ് ക്ലീനർ അതുൽ കുക്കു


കണ്ണൂർ: ഓടുന്ന സ്വകാര്യ ബസിൽ നിന്ന് പുറത്തേക്ക് വീഴാൻ പോയ വയോധികനായ യാത്രക്കാരനെ സാഹസികമായി താങ്ങിപ്പിടിച്ച് രക്ഷപെടുത്തിയ ബസ് ക്ലീനർ സോഷ്യൽ മീഡിയയിൽ താരമാകുന്നു. കൊളച്ചേരി സ്വദേശിയായ അതുൽ കുക്കു (32) ആണ് സമയയോചിതമായ ഇടപെടലിലൂടെ യാത്രക്കാരന്റെ ജീവൻ രക്ഷിച്ചത്.

കണ്ണൂർ ആശുപത്രി - കുറ്റ്യാട്ടൂർ റൂട്ടിലോടുന്ന പാർവ്വതി ബസിൽ വെള്ളിയാഴ്ച രാവിലെ ഒൻപത് മണിയോടെ പത്താം മൈലിൽ വെച്ചായിരുന്നു സംഭവം. കനത്ത മഴയുള്ള സമയത്ത് ബസിൽ കയറിയ വയോധികൻ, ബസ് മുന്നോട്ട് എടുത്തപ്പോൾ കമ്പിയിൽ പിടി കിട്ടാതെ പിൻവശത്തെ ഡോർ ഭാഗത്തേക്ക് മറിയുകയായിരുന്നു. ഉടൻ തന്നെ ക്ലീനർ അതുൽ കുക്കു ഇരു കൈകളും നീട്ടി യാത്രക്കാരനെ താങ്ങിനിർത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വൻ അഭിനന്ദനമാണ് അതുലിന് ലഭിക്കുന്നത്.



Previous Post Next Post