Zygo-Ad

കണ്ണൂർ പുതിയതെരുവിൽ വൻ കഞ്ചാവ് ശേഖരവുമായി യുവാവ് എക്സൈസ് പിടിയിൽ


കണ്ണൂർ: പുതിയതെരു മാർക്കറ്റിനുള്ളിൽ വെച്ച് വൻ കഞ്ചാവ് ശേഖരവുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പുതിയതെരു സ്വദേശിയാണ് പിടിയിലായത്.

പ്രദേശത്ത് കഞ്ചാവ് വിൽപ്പന വ്യാപകമാണെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം നടത്തിയ തിരച്ചിലിലാണ് ഇയാൾ വലയിലായത്. ഇയാളിൽ നിന്ന് വൻതോതിൽ കഞ്ചാവ് കണ്ടെടുത്തു. സംഭവത്തിൽ കേസെടുത്ത എക്സൈസ് സംഘം കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Previous Post Next Post