കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട യാത്രക്കാരനെ രക്ഷപ്പെടുത്തി പോലീസ് ഉദ്യോഗസ്ഥർ. പ്ലാറ്റ്ഫോമിൽ നിന്ന് വേഗത കൈവരിച്ച ട്രെയിനിൽ കയറാൻ ശ്രമിക്കവേ കാല് വഴുതി പ്ലാറ്റ്ഫോമിനും ട്രെയിനും ഇടയിലേക്ക് വീഴാൻ പോയ യാത്രക്കാരനെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ സമയോചിതമായി ഇടപെട്ട് സുരക്ഷിതമായി വലിച്ചെടുത്തത്.
പോലീസ് ഉദ്യോഗസ്ഥരുടെ സമയബന്ധിതമായ ഇടപെടൽ കാരണം വൻ ദുരന്തമാണ് ഒഴിവായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഓടുന്ന ട്രെയിനുകളിൽ കയറാനും ഇറങ്ങാനും ശ്രമിക്കരുതെന്ന് റെയിൽവേ പൊലീസും അധികൃതരും നിരന്തരം മുന്നറിയിപ്പ് നൽകുന്നുണ്ട്.
