കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾക്ക് കുത്തേറ്റു. കോട്ടയം സ്വദേശി മനുവിനാണ് കുത്തേറ്റത്. പരിക്കേറ്റ ഇയാളെ പരിയാരത്തുള്ള കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എറണാകുളം സ്വദേശിയായ അപ്പു എന്ന യുവാവാണ് വാക്കുതർക്കത്തിനിടെ മനുവിനെ കുത്തിപ്പരിക്കേൽപ്പിച്ചത്. സംഭവത്തിൽ ജയിൽ സൂപ്രണ്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയായ അപ്പുവിനെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. ജയിലിനുള്ളിലെ സുരക്ഷയെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
