Zygo-Ad

വളപട്ടണത്തെ ഗതാഗതക്കുരുക്ക്: തിരക്കുള്ള സമയങ്ങളിൽ ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് നിവേദനം


കണ്ണൂർ: പാപ്പിനിശ്ശേരി, വളപട്ടണം പ്രദേശങ്ങളിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി രാവിലെയും വൈകുന്നേരവും വലിയ ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കെ വി സുമേഷ് എംഎൽഎയും പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ പ്രദീപനും ജില്ലാ കളക്ടർക്ക് നിവേദനം നൽകി. രാവിലെ 8 മണി മുതൽ 10 മണി വരെയും വൈകുന്നേരം 3 മണി മുതൽ 6 മണി വരെയും കാസർകോട്, തലശ്ശേരി ഭാഗങ്ങളിൽ നിന്ന് വരുന്ന ചരക്ക് വാഹനങ്ങൾക്ക് റൂട്ട് മാറ്റവും സമയക്രമീകരണവും ഏർപ്പെടുത്തണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം.

പ്രദേശത്തെ ഗതാഗത തടസ്സം ഒഴിവാക്കാൻ വളപട്ടണം പാലത്തിലെ ടാറിങ് പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു. കൂടാതെ, തളിപ്പറമ്പ്-പഴയങ്ങാടി ഭാഗത്തുനിന്നും വരുന്ന ബസ്സുകൾ നിർത്തുന്ന പാലത്തിന് സമീപത്തെ ബസ് സ്റ്റോപ്പിന്റെ സ്ഥാനം പുനർനിർണയിക്കണമെന്നും തിരക്കേറിയ സമയങ്ങളിൽ ഗതാഗതം നിയന്ത്രിക്കാൻ കൂടുതൽ പോലീസിനെ നിയോഗിക്കണമെന്നും നിവേദനത്തിൽ വ്യക്തമാക്കുന്നു.

 

Previous Post Next Post