Zygo-Ad

വടകര എം.ഡി.എം.എ. കേസ് പ്രതി കീർത്തനയ്ക്ക് കുത്തേറ്റു; ആക്രമിച്ച പങ്കാളി വിനീഷ് പോലീസ് കസ്റ്റഡിയിൽ


വടകര: വടകര എം.ഡി.എം.എ. ലഹരിമരുന്ന് കേസിലെ പ്രതിയായ കീർത്തനയ്ക്ക് (20) പോലീസ് സ്റ്റേഷന് മുന്നിൽ വെച്ച് കുത്തേറ്റു. സംഭവത്തിൽ ഇവരുടെ പങ്കാളിയായ വിനീഷിനെ വടകര പോലീസ് കസ്റ്റഡിയിൽ എടുത്തു. ശനിയാഴ്ച രാവിലെ വടകര പോലീസ് സ്റ്റേഷന് സമീപത്തുവെച്ചായിരുന്നു ആക്രമണം നടന്നത്.

ഹൈക്കോടതി അനുവദിച്ച ജാമ്യവ്യവസ്ഥ പ്രകാരം വടകര പോലീസ് സ്റ്റേഷനിൽ ഒപ്പിടാനായി എത്തിയതായിരുന്നു കീർത്തന. ഈ സമയം സ്റ്റേഷന് പുറത്തു കാത്തുനിന്ന വിനീഷ് കീർത്തനയുമായി തർക്കത്തിലേർപ്പെടുകയും തുടർന്ന് കയ്യിൽ കരുതിയ ആയുധം ഉപയോഗിച്ച് കുത്തുകയുമായിരുന്നു. ആക്രമണം കണ്ടയുടൻ സ്റ്റേഷനിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ ഓടിയെത്തി വിനീഷിനെ പിടികൂടി.

ഗുരുതരമായി പരിക്കേറ്റ കീർത്തനയെ ഉടൻ തന്നെ വടകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Previous Post Next Post