Zygo-Ad

ഭാഗ്യം വിൽക്കുന്ന മുത്തു; ക്രിസ്മസിന് പിന്നാലെ ഓണത്തിനും 30 കോടിയുടെ 'ലോട്ടറി അടിച്ചു'!


 ചക്കരക്കൽ :ഓണം ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ മുപ്പത് കോടി രൂപ ലഭിച്ച ടിക്കറ്റ് വിറ്റത് ചക്കരക്കല്ലിലെ മുത്തു ലോട്ടറി ഏജൻസീസ് വഴിയാണെന്ന് സ്ഥിരീകരിച്ചു. കടയുടമ അനീഷിന്റെ ഉടമസ്ഥതയിലുള്ള മെയിൻ ബ്രാഞ്ചിൽ നിന്നാണ് ഈ ടിക്കറ്റ് വിറ്റഴിക്കപ്പെട്ടത്. ഏകദേശം ഒന്നര മാസം മുൻപ് തളിപ്പറമ്പ് ഭാഗത്തേക്ക് കൊണ്ടുപോയ ടിക്കറ്റുകളിലൊന്നാണ് ഒന്നാം സമ്മാനത്തിന് അർഹമായത്.

മുമ്പ് രണ്ടായിരത്തി ഇരുപത്തിയഞ്ചിലെ ക്രിസ്മസ് ന്യൂ ഇയർ ബംപറിന്റെ ഇരുപത് കോടി രൂപ ഒന്നാം സമ്മാനവും ഇതേ ഏജൻസിയുടെ ഇരിട്ടി ബ്രാഞ്ചിൽ നിന്ന് വിറ്റ ടിക്കറ്റിനാണ് ലഭിച്ചിരുന്നത്. ലോട്ടറി മേഖലയിൽ ഒളിമ്പിക്സ് മെഡലോ ഓസ്കാറോ ലഭിച്ചതിന് തുല്യമായ സന്തോഷമാണ് തുടർച്ചയായി ബംപർ സമ്മാനങ്ങൾ വിൽക്കാൻ കഴിഞ്ഞതിലൂടെ ലഭിച്ചതെന്ന് ഉടമ അനീഷ് വ്യക്തമാക്കി. ഒന്നാം സമ്മാനം ലഭിച്ച വാർത്ത പരന്നതോടെ നിരവധി നാട്ടുകാരും ഉപഭോക്താക്കളുമാണ് ചക്കരക്കല്ലിലെ ലോട്ടറി ഏജൻസിയിലേക്ക് എത്തിയത്.

Previous Post Next Post