Zygo-Ad

നിരവധി കേസുകളിൽ പ്രതിയായ യുവാവ് കഞ്ചാവുമായി തളിപ്പറമ്പിൽ അറസ്റ്റിൽ


തളിപ്പറമ്പ്: നിരവധി കുറ്റകൃത്യങ്ങളിൽ പങ്കാളിയായ യുവാവിനെ 700 ഗ്രാം കഞ്ചാവും പണവുമായി പോലീസ് അറസ്റ്റ് ചെയ്തു. പറശിനിക്കടവ് കോൾമൊട്ട സ്വദേശി കുണ്ടത്തിൽ വീട്ടിൽ എ.വി. അശ്വിൻ (28) ആണ് പിടിയിലായത്.

തളിപ്പറമ്പ് എസ്.ഐ യു.എച്ച്. അസ്കർ ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസും കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് (DANSAF) ടീമും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് പ്രതി വലയിലായത്.

പറശിനിക്കടവ് ഹെൽത്ത് സെന്ററിന് സമീപമുള്ള കനാൽ റോഡിലെ അമ്മൂമ്മയുടെ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്ന ഇയാളുടെ വീട്ടിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ലഹരിവസ്തുക്കൾ കണ്ടെടുത്തത്. വീടിനുള്ളിലെ നിലവിളക്ക് വെക്കുന്ന തട്ടിന് മുകളിൽ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു കഞ്ചാവ്. ഇതോടൊപ്പം കഞ്ചാവ് വിൽപ്പനയിലൂടെ ലഭിച്ച 25,800 രൂപയും പോലീസ് പിടിച്ചെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


Previous Post Next Post