Zygo-Ad

കോളേജ്, സ്കൂൾ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് എതിരില്ലാത്ത വിജയം


കണ്ണൂർ: ജില്ലയിലെ കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ കോളേജ് യൂണിയൻ, പോളിടെക്നിക്, സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പുകളിലെ നാമനിർദ്ദേശ പത്രിക സമർപ്പണം അവസാനിച്ചപ്പോൾ എസ്എഫ്ഐക്ക് ഉജ്ജ്വല മുന്നേറ്റം. ആകെയുള്ള 109 ക്യാമ്പസുകളിൽ 51 എണ്ണത്തിലും 26 കോളേജുകളിലും എതിരില്ലാതെ വിജയിച്ചാണ് എസ്എഫ്ഐ കരുത്തുകാട്ടിയത്.

ഗുരുദേവ് കോളേജ് മാത്തിൽ, പെരിങ്ങോം ഗവ. കോളേജ്, കുറ്റൂർ സൺറൈസ് കോളേജ്, ജെബിഎസ് ബിഎഡ് കോളേജ് കുറ്റൂർ, സ്വാമി ആനന്ദതീർത്ഥ യൂണിവേഴ്‌സിറ്റി ക്യാമ്പസ്, നെസ്റ്റ് കോളേജ് കരിവെള്ളൂർ, വിദ്യാമന്ദിർ കോളേജ് പയ്യന്നൂർ, ശ്രീനാരായണഗുരു കോളേജ്, ഐഐഎച്ച്‌ടി തോട്ടട, എംവിആർ കോളേജ് പാപ്പിനിശേരി, ആംസ്റ്റെക്ക് കോളേജ്, കണ്ണൂർ യൂണിവേഴ്സിറ്റി ക്യാമ്പസ് മാങ്ങാട്ടുപറമ്പ്, എച്ച്ജിസി തലശേരി, ടിഐഎഎസ് തലശേരി, തലശേരി ബിഎഡ് കോളേജ്, മോറാഴ കോളേജ്, തളിപ്പറമ്പ് ആർട്‌സ് ആൻഡ് സയൻസ് കോളേജ്, കില കരിമ്പം, ഐഎച്ച്ആർഡി പട്ടുവം, ബിഎൽഎം കോളേജ് ആലക്കോട്, പിലാത്തറ കോ ഓപ്പറേറ്റീവ് കോളേജ്, ഐഎച്ച്ആർഡി നെരുവമ്പ്രം, ഐഎച്ച്ആർഡി കോളേജ് ഇരിട്ടി, കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളേജ്, എംഇഎസ് കോളേജ് എന്നിവിടങ്ങളിലാണ് എസ്എഫ്ഐ എതിരില്ലാതെ വിജയിച്ചത്.

കൂടാതെ ജില്ലയിലെ അഞ്ച് പോളിടെക്നിക്കുകളിൽ കണ്ണൂർ ഗവ. പോളിടെക്നിക്, കല്യാശേരി പോളി എന്നിവിടങ്ങളിലും എസ്എഫ്ഐ എതിരില്ലാത്ത വിജയം നേടി.

 

Previous Post Next Post