Zygo-Ad

സൂപ്പർ ലീഗ് കേരള: ജവഹർ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു; കണ്ണൂർ വാരിയേഴ്സിന്റെ ടീം സൈനിങ് പൂർത്തിയായി

 


കണ്ണൂർ: സൂപ്പർ ലീഗ് കേരള മൂന്നാം സീസണിന് വേദിയാകുന്ന കണ്ണൂർ മുൻസിപ്പൽ ജവഹർ സ്റ്റേഡിയത്തിൽ മത്സരങ്ങൾക്കായുള്ള ഒരുക്കങ്ങൾ വേഗത്തിൽ പുരോഗമിക്കുന്നു. കണ്ണൂർ വാരിയേഴ്സ് എഫ്‌സിയുടെ ഹോം ഗ്രൗണ്ടായ ഇവിടെ ആദ്യഘട്ട ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഗ്രൗണ്ടിന് ചുറ്റുമുള്ള കാടുകൾ വെട്ടിത്തെളിക്കുന്നത് പൂർത്തിയായി.

രണ്ടാംഘട്ട പ്രവർത്തനങ്ങളായി ഗ്രൗണ്ടിൽ പുല്ല് വെച്ചുപിടിപ്പിക്കുന്ന പ്രവൃത്തികൾ നടന്നുവരികയാണ്. ഗ്യാലറിയുടെ പെയ്ന്റിങ്, ഡ്രെസ്സിങ് റൂം, മെഡിക്കൽ റൂം, മീഡിയ റൂം, ബ്രോഡ്‌കാസ്റ്റിങ്ങിന് വേണ്ട പ്രത്യേക സൗകര്യങ്ങൾ, താൽകാലിക ലൈറ്റുകൾ സജ്ജീകരിക്കൽ തുടങ്ങിയവ വരും ദിവസങ്ങളിൽ ആരംഭിക്കും. ഈ മാസം 25-ന് ജവഹർ സ്റ്റേഡിയത്തിൽ നടക്കുന്ന കണ്ണൂർ വാരിയേഴ്‌സ് എഫ്‌സിയും തൃശൂർ മാജിക് എഫ്‌സിയും തമ്മിലുള്ള ഉദ്ഘാടന മത്സരത്തോടെയാണ് ചാമ്പ്യൻഷിപ്പിന് തുടക്കമാകുന്നത്.

അതേസമയം നിലവിലെ ജേതാക്കളായ കണ്ണൂർ വാരിയേഴ്‌സ് പുതിയ സീസണിലേക്കുള്ള കളക്കാരുടെ സൈനിങ് പൂർത്തിയാക്കി. ആറ് വിദേശ താരങ്ങളും എട്ട് പ്രാദേശിക കളക്കാരും ഉൾപ്പെടെ 26 അംഗ ടീമിനെയാണ് കണ്ണൂർ വാരിയേഴ്സ് പ്രഖ്യാപിച്ചിരിക്കുന്നത്.

 

Previous Post Next Post