Zygo-Ad

അറ്റകുറ്റപ്പണികളുടെ ഭാഗമായി കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും


കണ്ണൂർ: അറ്റകുറ്റപ്പണികളുടെ ഭാഗമായി കണ്ണൂർ ജില്ലയിലെ വിവിധ കെ.എസ്.ഇ.ബി സെക്ഷനുകൾക്ക് കീഴിൽ ഇന്ന് (സെപ്റ്റംബർ 9) വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു.

ചാലോട്: രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ കുറ്റ്യാട്ടൂർ സബ് സ്റ്റേഷൻ, കേളൻ പീടിക, വെള്ളുവയൽ മരമിൽ, വെള്ളുവയൽ, കുറ്റ്യാട്ടൂർ പഞ്ചായത്ത് ട്രാൻസ്ഫോർമർ പരിധിയിൽ.

മയ്യിൽ: രാവിലെ 8.00 മുതൽ വൈകീട്ട് 3.00 വരെ കുറ്റ്യാട്ടൂർ ബസാർ, മാച്ചേരി പീടിക ട്രാൻസ്ഫോർമർ പരിധിയിൽ.

കൊളച്ചേരി: രാവിലെ 7.30 മുതൽ 10.00 വരെ മാലോട്ട്. രാവിലെ 10.00 മുതൽ ഉച്ചയ്ക്ക് 12.00 വരെ അൻവർ വുഡ്. ഉച്ചയ്ക്ക് 12.00 മുതൽ വൈകീട്ട് 2.00 വരെ കൊട്ടിച്ചാൽ ട്രാൻസ്ഫോർമർ പരിധിയിൽ.

ഇരിക്കൂർ: രാവിലെ 9.00 മുതൽ ഉച്ചയ്ക്ക് 1.00 വരെ ഹൈടെക് ഗ്ലാസ്, ചെടിച്ചേരി. രാവിലെ 11.00 മുതൽ വൈകീട്ട് 5.00 വരെ കുളിഞ്ഞ, ഫാറൂഖ് നഗർ, മിനി ഇൻഡസ്ട്രി, ബൈത്ത് റഹ്മ, കൂട്ടാവ്, പെരുവളത്ത് പറമ്പ് ട്രാൻസ്ഫോർമർ പരിധിയിൽ.

ശ്രീകണ്ഠപുരം: രാവിലെ 9.00 മുതൽ ഉച്ചയ്ക്ക് 2.00 വരെ കീയ്യച്ചാൽ. രാവിലെ 9.00 മുതൽ വൈകീട്ട് 5.00 വരെ കയ്മ്പാച്ചേരി ട്രാൻസ്ഫോർമർ പരിധിയിൽ.

ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.



Previous Post Next Post