Zygo-Ad

ഡിവിഷനുകൾ ലയിപ്പിക്കുന്നതിനെതിരെ കണ്ണൂരിൽ തപാൽ ജീവനക്കാരുടെ കരിദിനാചരണം


പോസ്റ്റൽ ഡിവിഷനുകൾ ലയിപ്പിച്ച് ഇല്ലാതാക്കാനുള്ള നീക്കം പിൻവലിക്കുക സബ് ഡിവിഷനുകൾ നിർത്തലാക്കാനുള്ള നടപടികൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കണ്ണൂരിൽ തപാൽ ജീവനക്കാർ കരിദിനം ആചരിച്ചു. സർക്കിൾതല പ്രക്ഷോഭത്തിന്റെ ഭാഗമായി ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ കണ്ണൂർ ഡിവിഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ജീവനക്കാർ കറുത്ത ബാഡ്ജ് ധരിച്ചാണ് ജോലിക്ക് ഹാജരായത്.

പ്രതിഷേധത്തിന്റെ ഭാഗമായി കണ്ണൂർ ഹെഡ് പോസ്റ്റോഫീസ് പരിസരത്ത് ധർണ്ണ സംഘടിപ്പിച്ചു. ഡിവിഷണൽ സെക്രട്ടറിമാരായ ഉണ്ണികൃഷ്ണൻ കാമ്പ്രത്ത് കെ വി വേണുഗോപാലൻ ദിനു മൊട്ടമ്മൽ എന്നിവർ ധർണ്ണയിൽ സംസാരിച്ചു.

Previous Post Next Post