Zygo-Ad

കണ്ണൂർ എംപ്ലോയബിലിറ്റി സെന്ററിൽ മിനി തൊഴിൽമേള നാളെ വ്യാഴാഴ്ച നടക്കും

 


കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ വ്യാഴാഴ്ച മിനി തൊഴിൽമേള സംഘടിപ്പിക്കുന്നു. രാവിലെ 10 മുതൽ പകൽ 1 മണി വരെ നടക്കുന്ന അഭിമുഖത്തിൽ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ബിസിനസ്സ് ഡെവലപ്മെന്റ് ഓഫീസർ, ഗോൾഡ് ലോൺ ഓഫീസർ, ഷോറൂം സ്റ്റാഫ്, ഗോഡൗൺ സ്റ്റാഫ്, ഓഫീസ് സ്റ്റാഫ്, മാർക്കറ്റിങ് അക്കൗണ്ട്സ്, ബിസിനസ്സ് ഡെവലപ്മെന്റ് മാനേജർ, എലൈറ്റ് ഇൻഷുറൻസ് മാനേജർ, ഫിനാൻഷ്യൽ കൺസൾട്ടന്റ്, ഡ്രൈവർ എന്നീ ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കും.

എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി, ടാലി പ്രൈം, എച്ച്എംവി ലൈസൻസ് (ഡ്രൈവർ തസ്തികയ്ക്ക്) എന്നിവയാണ് യോഗ്യതകൾ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തിരിച്ചറിയൽ രേഖയുടെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ, 300 രൂപ എന്നിവ സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കണം. നിലവിൽ രജിസ്റ്റർ ചെയ്തവർക്ക് സ്ലിപ്പ് ഹാജരാക്കി പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0497 2707610, 6282942066.

 

Previous Post Next Post