പയ്യന്നൂർ: നിർമ്മാണത്തിലിരുന്ന വീടിന്റെ കോൺക്രീറ്റ് തകർന്നു വീണ് ഇതര സംസ്ഥാനക്കാരായ ആറ് തൊഴിലാളികൾക്ക് പരിക്കേറ്റു. രണ്ടാം നിലയിലെ സിറ്റൗട്ടിന്റെ കോൺക്രീറ്റ് പ്രവൃത്തിക്കിടെയാണ് അപകടമുണ്ടായത്.
പരിക്കേറ്റ തൊഴിലാളികളെ ഉടൻ തന്നെ പയ്യന്നൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരങ്ങൾ നൽകുന്ന സൂചന.സംഭവത്തിൽ പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല.
