കണ്ണൂർ: ബസ് കാത്തുനിൽക്കുകയായിരുന്ന വിദ്യാർഥിനികളെ ശല്യം ചെയ്ത അന്യസംസ്ഥാന തൊഴിലാളിയെ നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ആന്റി കറപ്ഷൻ ഫോഴ്സ് (NHRACF) ഭാരവാഹികൾ തടഞ്ഞുവെച്ച് പോലീസിലേൽപ്പിച്ചു. NHRACF കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് യുവാവിനെ പിടിLineകൂടി ടൗൺ പോലീസിന് കൈമാറിയത്.
സമീപത്തെ ഹോട്ടലിൽ നിന്ന് വിദ്യാർഥിനികളുടെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ച യുവാവ്, ഇവർ ബസ് സ്റ്റോപ്പിലേക്ക് നടന്നുപോകുമ്പോഴും പിന്തുടർന്ന് ശല്യപ്പെടുത്തുകയായിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ട NHRACF ജില്ലാ സെക്രട്ടറി ഉടൻതന്നെ വിദ്യാർഥിനികളോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു സ്ഥിരീകരിക്കുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു.
പോലീസ് സ്ഥലത്തെത്തുന്നതുവരെ നാട്ടുകാരുടെ സഹായത്തോടെ ഇയാളെ തടഞ്ഞുവെച്ചു. തുടർന്ന് ടൗൺ പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. വിദ്യാർഥിനികളുടെ സുരക്ഷ ഉറപ്പാക്കാൻ സമയബന്ധിതമായി ഇടപെട്ട NHRACF ജില്ലാ സെക്രട്ടറിയുടെ പ്രവർത്തനത്തെ നാട്ടുകാർ അഭിനന്ദിച്ചു.
