Zygo-Ad

വിവാഹ വാഗ്ദാനം നൽകി പീഡനം: ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

 


വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി പയ്യന്നൂർ സ്വദേശി അറസ്റ്റിലായി. പയ്യന്നൂർ രാമന്തളി വേങ്ങര അമ്പലത്തിൻ മൂലയിലെ എസ്. റോബിനെ (43) ആണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ബലാത്സംഗം, സ്ത്രീപീഡനം, വഞ്ചന എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

കണ്ണൂർ ടൗൺ സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവതിയെ ഇയാൾ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. ഈ യുവതിക്ക് 10 വയസ്സുള്ള മകളുണ്ട്. പിന്നീട് ഇയാൾ വിവാഹബന്ധത്തിൽ നിന്ന് പിന്മാറിയതോടെയാണ് യുവതി പോലീസിൽ പരാതി നൽകിയത്.

സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതി കോയമ്പത്തൂരിലെ ചിന്നതടാകം എന്ന സ്ഥലത്ത് താമസിച്ചുവരികയായിരുന്നു. ഇവിടെനിന്നാണ് ചൊവ്വാഴ്ച റോബിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കണ്ണൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

Previous Post Next Post