Zygo-Ad

കണ്ണൂരിൽ ശ്മശാനത്തിൽ അസ്ഥി മാറിയതിനെ ചൊല്ലി തർക്കം: ജീവനക്കാർക്ക് മർദ്ദനം, 5 പേർക്കെതിരെ കേസ്


കണ്ണൂർ: പരേതയുടെ അസ്ഥി ശേഖരിക്കാൻ എത്തിയവർ ശ്മശാനം ജീവനക്കാരെയും കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടറെയും മർദ്ദിച്ച സംഭവത്തിൽ അഞ്ച് പേർക്കെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. തിങ്കളാഴ്‌ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സംസ്കാരം കഴിഞ്ഞ് മൂന്നാം നാൾ ചാല സ്വദേശിയായ പരേതയുടെ അസ്ഥി ശേഖരിക്കാൻ കുടുംബാംഗങ്ങൾ ശ്‌മശാനത്തിൽ എത്തിയപ്പോഴാണ് കുഴിമാടത്തിൽ അസ്ഥി കാണാതിരുന്നത്.

ബന്ധുക്കൾക്ക് നൽകിയ ടോക്കൺ പരസ്പരം മാറിയതിനെ തുടർന്ന് തലേദിവസം എത്തിയ മറ്റൊരു കുടുംബം അസ്ഥി ശേഖരിച്ചു പോകുകയായിരുന്നു. വിവരമറിഞ്ഞ് ആദ്യം ബന്ധുക്കൾ അസ്വസ്ഥരായെങ്കിലും നടത്തിപ്പുകാരുമായി സംസാരിച്ച് രമ്യതയിലായി മടങ്ങിയിരുന്നു. എന്നാൽ, പിന്നീട് എത്തിയ ചിലർ ശ്‌മശാനത്തിൽ അതിക്രമം കാണിക്കുകയും ജീവനക്കാരെ മർദ്ദിക്കുകയുമായിരുന്നു. അക്രമത്തിൽ കോർപ്പറേഷൻ ഹെൽത്ത് ഇൻസ്‌പെക്ടർക്കും പരിക്കേറ്റു. വിവരമറിഞ്ഞ് തലേദിവസം അസ്ഥി മാറിയെടുത്തവർ സ്ഥലത്തെത്തി യഥാർഥ അസ്ഥി കൈമാറിയതോടെ കർമങ്ങൾ പൂർത്തിയാക്കി.

 

Previous Post Next Post