Zygo-Ad

മലപ്പുറത്ത് ലോറി മറിഞ്ഞ് കൊളച്ചേരി സ്വദേശി മരണപ്പെട്ടു


മലപ്പുറം: വളാഞ്ചേരിയിൽ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ കണ്ണൂർ കൊളച്ചേരി സ്വദേശിയായ യുവാവ് മരണപ്പെട്ടു. കൊളച്ചേരി ലെനിൻ റോഡിലെ താമരശ്ശേരി വളപ്പിൽ അഭിജിത്ത് (26) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 7.30 ഓടെ വളാഞ്ചേരി വയഡക്ട് പാലത്തിന് മുകളിലായിരുന്നു അപകടം.

കണ്ണൂരിൽ നിന്നും മൂവാറ്റുപുഴയിലേക്ക് ACP ഷീറ്റ് വർക്കിനായി പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്. പാലത്തിന് മുകളിൽ വെച്ച് നിയന്ത്രണം വിട്ട ലോറി മറിയുകയായിരുന്നു. അപകടത്തിൽ ലോറി ഡ്രൈവർക്കും ഒപ്പമുണ്ടായിരുന്ന മറ്റൊരാൾക്കും പരിക്കേറ്റു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരും പോലീസും ചേർന്നാണ് അപകടത്തിൽ പെട്ടവരെ പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റിയത്.

പരേതയായ സുമയുടെയും രാജീവന്റെയും മകനാണ് മരണപ്പെട്ട അഭിജിത്ത്. ബഡ്സ് സ്കൂൾ വിദ്യാർത്ഥിയായ ആദർശ് സഹോദരനാണ്.

Previous Post Next Post