Zygo-Ad

എ.കെ.എസ്.ടി.യു. ജനയുഗം സഹപാഠി അറിവുത്സവം ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു


കണ്ണൂർ: ഓൾ കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയനും (AKSTU) ജനയുഗവും സംയുക്തമായി സംഘടിപ്പിച്ച 'സഹപാഠി അറിവുത്സവം' സീസൺ 9 ജില്ലാതല ക്വിസ് മത്സരം കണ്ണൂർ മുനിസിപ്പൽ ഹയർ സെക്കൻഡറി സ്‌കൂളിൽ വെച്ച് നടന്നു. പരിപാടിയുടെ ഉദ്ഘാടനം സി.പി.ഐ. കണ്ണൂർ ജില്ലാ സെക്രട്ടറി സി.പി. സന്തോഷ് കുമാർ നിർവ്വഹിച്ചു.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സി.പി. ഷിജു, എ.കെ.എസ്.ടി.യു. നേതാവ് എ. പ്രദീപൻ തുടങ്ങിയവർ പങ്കെടുത്തു. വിജയികൾക്കുള്ള ഉപഹാര സമർപ്പണവും ചടങ്ങിൽ വെച്ച് നടന്നു.

ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി നിരവധി വിദ്യാർത്ഥികളാണ് ക്വിസ് മത്സരത്തിൽ പങ്കെടുത്തത്. അധ്യാപക സംഘടനാ ഭാരവാഹികളും ജനയുഗം പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.



Previous Post Next Post