കണ്ണൂർ കോർപറേഷൻ ചേലോറ സോൺ കാപ്പാട് ടാങ്കിന്റെ പൈപ്പ് ലൈൻ നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ വിവിധ പ്രദേശങ്ങളിൽ കുടിവെള്ള വിതരണം തടസ്സപ്പെടുമെന്ന് ജല അതോറിറ്റി അറിയിച്ചു. സെപ്റ്റംബർ 26 മുതൽ 29 വരെയുള്ള ദിവസങ്ങളിലാണ് കുടിവെള്ള വിതരണത്തിൽ തടസ്സം നേരിടുന്നത്.
കാപ്പാട്, തിലാനൂർ, വെള്ളപ്പാറ, മുട്ടോളം പാറ, ആറ്റടപ്പ, പെരിങ്ങളായി, സോമേശ്വരി അമ്പലം, ഒറയിൽ, സി പി സ്റ്റോർ എന്നീ ഭാഗങ്ങളിലും ഇവയുടെ അനുബന്ധ മേഖലകളിലുമാണ് കുടിവെള്ള വിതരണം മുടങ്ങുന്നത്. അതിനാൽ പ്രദേശവാസികൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ജലവിനിയോഗത്തിൽ ശ്രദ്ധ പുലർത്തണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു.
