പയ്യാവൂർ: കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനം താഴെ മഠപ്പുരയിലെ പുത്തരി മഹോത്സവം സെപ്റ്റംബർ 27, 28 തീയതികളിൽ നടക്കും. കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനത്തെ പ്രധാന ഉത്സവത്തിന് മുന്നോടിയായാണ് പുത്തരി മഹോത്സവം സംഘടിപ്പിക്കുന്നത്.
ഉത്സവ ദിവസങ്ങളിൽ ജനങ്ങൾക്കായി പ്രത്യേക ജനകീയ ബസ് സർവീസ് ഏർപ്പെടുത്തും. തന്ത്രി പേർക്കളത്തില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുക.
28-ന് രാവിലെ 10 മണിക്ക് മറുപുത്തരി വെള്ളാട്ടവും, തുടർന്ന് മുത്തപ്പനെ മലകയറ്റുന്ന ചടങ്ങും നടക്കും. ആഘോഷങ്ങളുടെ ഭാഗമായി രണ്ടു ദിവസങ്ങളിലും ഭക്തർക്കായി പുത്തരി സദ്യയും ഒരുക്കിയിട്ടുണ്ട്.
