തളിപ്പറമ്പ്: റോഡരികില്‍ അടുക്കിവെച്ച ഇലക്ട്രിക് പോസ്റ്റ് ദേഹത്ത് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരണപ്പെട്ടു. കാഞ്ഞിരങ്ങാട് വടക്കേമൂലയിലെ കേളോത്ത് വീട്ടില്‍ കെ. അജീഷ് (36) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അജീഷിനെ ഉടൻതന്നെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചുവെങ്കിലും അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു മരിച്ച അജീഷ്. പി. ചന്ദ്രന്‍, കേളോത്ത് മാധവി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ചന്ദ്രിക, സുഷമ (കോട്ടക്കടവ്).
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ സംസ്‌ക്കരിക്കും.
