കണ്ണൂർ: തോട്ടട ഹയർ സെക്കൻ്ററി സ്‌കൂളിലെ വിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവത്തിൽ 15 പ്ലസ് ടു വിദ്യാർത്ഥിനികൾക്കെതിരെ പൊലീസ് കേസെടുത്തു. കോയോട് പൂക്കൻ മാവ് സ്വദേശിനിയായ വിദ്യാർത്ഥിനിയുടെ പരാതിയിലാണ് എടക്കാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
സ്‌കൂൾ ബസ് സ്റ്റോപ്പിന് സമീപം വെച്ചായിരുന്നു സംഭവം. പരാതിക്കാരിയെ കാല് കൊണ്ട് തള്ളിയിടുകയും കൈ കൊണ്ട് ഇടിക്കുകയും മുഖത്ത് മാന്തുകയും ചെയ്ത് പരിക്കേൽപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ കേസെടുത്ത പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
