Zygo-Ad

കണ്ണൂരിൽ വൻ ലഹരിവേട്ട: എം.ഡി.എം.എയും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ.


കണ്ണൂർ: കണ്ണൂർ സിറ്റി പോലീസും ഡാൻസാഫ് (DANSAF) സ്ക്വാഡും സംയുക്തമായി നടത്തിയ തിരച്ചിലിൽ മാരക ലഹരിമരുന്നുകളുമായി യുവാവ് പിടിയിലായി. കണ്ണൂക്കര സ്വദേശി സി.പി. യാസർ അറാഫത്ത് (31) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 3.68 ഗ്രാം എം.ഡി.എം.എയും 14.25 ഗ്രാം ഹാഷിഷ് ഓയിലും പോലീസ് സംഘം പിടിച്ചെടുത്തു.

ലഹരി മാഫിയയെ അമർച്ച ചെയ്യാനായി നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായി കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന. കണ്ണൂക്കര ഭാഗത്തുവെച്ച് പ്രതി സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്. എം.ഡി.എം.എ. സിപ്പ് ലോക്ക് കവറിലും, ഹാഷിഷ് ഓയിൽ പാരച്യൂട്ട് കുപ്പിയിലുമാണ് ഒളിപ്പിച്ചിരുന്നത്.

അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ പ്രതി പോലീസ് വാഹനം ഇടിച്ചു തകർക്കുകയും ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ച ശേഷവും കാബിൻ തലകൊണ്ടടിച്ച് തകർത്ത് നാശനഷ്ടമുണ്ടാക്കിയ സംഭവത്തിൽ ഇയാൾക്കെതിരെ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ മറ്റ് കേസുകളും നിലവിലുണ്ട്.

കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ എസ്.ഐ സുൽഫിക്കർ അലിയുടെ നേതൃത്വത്തിൽ എസ്.ഐ പ്രകാശൻ, എ.എസ്.ഐ മുഹമ്മദ്, സി.പി.ഒ പ്രമീഷ് എന്നിവരും കണ്ണൂർ ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് പ്രതിയെ വലയിലാക്കിയത്.

Previous Post Next Post