Zygo-Ad

സ്ഥലം ചൊക്ലി ഗ്രാമപഞ്ചായത്ത് എച്ച്.ഐ ദീപ ലേഖ കുഴഞ്ഞുവീണ് മരണപ്പെട്ടു

 


കണ്ണൂർ: ചൊക്ലി ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കോഴിക്കോട് വടകര മേപ്പയിൽ 'ശ്രീസ്ഥ'യിൽ ആർ. ദീപ ലേഖ (52) കുഴഞ്ഞുവീണ് മരിച്ചു. ചൊക്ലി പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ സ്ഥലംമാറ്റം സംബന്ധിച്ച വിഷമങ്ങൾ സഹപ്രവർത്തകരുമായി പങ്കുവെക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായി കുഴഞ്ഞുവീണത്.

ഉടൻതന്നെ സമീപത്തെ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അടുത്തിടെ ലഭിച്ച സ്ഥലംമാറ്റ ഉത്തരവിൽ ഇവർ കടുത്ത മാനസിക പ്രയാസത്തിലായിരുന്നുവെന്ന് സഹപ്രവർത്തകർ പറഞ്ഞു.

പ്രശസ്ത നാടകകൃത്തും ആരോഗ്യവകുപ്പിൽ നിന്ന് ഹെൽത്ത് സൂപ്പർവൈസറായി വിരമിച്ച സുരേഷ് ബാബു ശ്രീസ്ഥയാണ് ഭർത്താവ്. എൻജിനീയറിങ് വിദ്യാർഥിനിയായ ഒരു മകളുമുണ്ട്.

 

Previous Post Next Post