കണ്ണപുരം: മൊട്ടമ്മൽ പോസ്റ്റോഫീസിന് സമീപം താമസിക്കുന്ന റിട്ടയർ ചെയ്ത ഇന്ത്യൻ ആർമി ഹവിൽദാർ പാലങ്ങാട്ട് നാരായണൻ നായർ (94) അന്തരിച്ചു. 1962-ലെ ഇന്ത്യാ-ചൈന യുദ്ധത്തിലും 1965, 1971 വർഷങ്ങളിലെ ഇന്ത്യാ-പാകിസ്ഥാൻ യുദ്ധങ്ങളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് കണ്ണപുരം ബ്രാഞ്ചിന്റെ മുൻ രക്ഷാധികാരിയും ബ്രാഞ്ച് രൂപീകരണത്തിൽ മുൻനിരയിൽ പ്രവർത്തിച്ച വ്യക്തിയുമാണ്. പാലങ്ങാട്ട് തറവാട് കാരണവർ കൂടിയാണ് അദ്ദേഹം.
ഭാര്യ: നാരായണി അമ്മ മക്കൾ: അനിൽകുമാർ (സെക്യൂരിറ്റി സ്റ്റാഫ്, ശ്രീനാരായണ ഗുരു എൻജിനീയറിങ് കോളേജ്, കോറോം), അനിത സുകുമാരൻ, സുശീൽ കുമാർ (മെറ്റൽ ഫാബ്രിക്കേഷൻ വർക്സ്, മട്ടന്നൂർ), രാജേഷ് പാലങ്ങാട്ട് (സംസ്ഥാന പ്രസിഡന്റ്, കേരള മൺപാത്രനിർമ്മാണ സമുദായ സഭ; കല്യാശ്ശേരി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ്), ദിനു മൊട്ടമ്മൽ (അസി. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, താവം പോസ്റ്റോഫീസ്; എഫ്.എൻ.പി.ഒ. സംസ്ഥാന അസി. സെക്രട്ടറി; ഐ.എൻ.ടി.യു.സി. കല്യാശ്ശേരി റീജിയണൽ പ്രസിഡന്റ്). മരുമക്കൾ: ഡോ. പി.ടി. സുകുമാരൻ (സ്കിൻ സ്പെഷ്യലിസ്റ്റ്, കണ്ണപുരം), ബിന്ദുജ (അധ്യാപിക, ചെന്നൈ), രൂപ (മെഡിക്കൽ ട്രാൻസ്ക്രിപ്ഷനിസ്റ്റ്). സഹോദരങ്ങൾ: പി. ലക്ഷ്മണൻ (റിട്ട. സീനിയർ ഡിവിഷണൽ മാനേജർ, എൽ.ഐ.സി - ബംഗളൂരു), പരേതനായ ബാലൻ നായർ (റിട്ട. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബംഗളൂരു).
സംസ്കാരം: ചൊവ്വാഴ്ച (11-08-2026) രാവിലെ 7 മണി മുതൽ വസതിയിൽ പൊതുദർശനം ഉണ്ടാകും. സംസ്കാരം രാവിലെ 10 മണിക്ക് സമുദായ ശ്മശാനത്തിൽ നടക്കും.
