Zygo-Ad

പഴയങ്ങാടിയിൽ റോഡപകടം: പയ്യന്നൂർ എടാട്ട് സ്വദേശി മരിച്ചു


പഴയങ്ങാടി: കെ.എസ്.ടി.പി. റോഡരികിലൂടെ നടന്നുപോകുകയായിരുന്ന കാൽനടയാത്രക്കാരൻ വാഹനാപകടത്തിൽ മരിച്ചു. പയ്യന്നൂർ എടാട്ട് ജുമാ മസ്ജിദിനു സമീപം താമസിക്കുന്ന കെ. അബൂബക്കർ (67) ആണ് മരിച്ചത്.

ഞായറാഴ്ച രാത്രി എട്ട് മണിയോടെ പഴയങ്ങാടിയിലായിരുന്നു അപകടം സംഭവിച്ചത്. അപകടം നടന്ന ഉടൻ തന്നെ അദ്ദേഹത്തെ പരിയാരത്തുള്ള കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



Previous Post Next Post