Zygo-Ad

പയ്യാമ്പലത്ത് ബലിതർപ്പണത്തിനെത്തുന്നവർക്ക് ലഘുഭക്ഷണവും സൗകര്യങ്ങളും ഒരുക്കി ഐ.ആർ.പി.സിയും ടെമ്പിൾ കോ ഓർഡിനേഷൻ കമ്മിറ്റിയും


കണ്ണൂർ: കർക്കടകവാവ് ബലിതർപ്പണത്തിനായി പയ്യാമ്പലത്ത് എത്തുന്ന ഭക്തജനങ്ങൾക്ക് ലഘുഭക്ഷണം വിതരണം ചെയ്യുമെന്ന് ഐ.ആർ.പി.സിയും ടെമ്പിൾ കോ ഓർഡിനേഷൻ കമ്മിറ്റിയും അറിയിച്ചു.

ശ്രേഷ്ഠ ആചാര്യ സഭയുടെ സഹകരണത്തോടെ തർപ്പണത്തിനുള്ള പ്രത്യേക സൗകര്യങ്ങളും കടപ്പുറത്ത് ഒരുക്കിയിട്ടുണ്ട്. ബുധനാഴ്ച രാവിലെ അഞ്ച് മണി മുതൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും. വിവരങ്ങൾക്ക്: 9447314898, 9895382501, 9895260046.


Previous Post Next Post