Zygo-Ad

തളിപ്പറമ്പിൽ 26 ലിറ്റർ വിദേശമദ്യവുമായി വയോധികൻ എക്സൈസ് പിടിയിൽ


 തളിപ്പറമ്പ്: തളിപ്പറമ്പ് കൈതളത്ത് 26 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി വയോധികനെ എക്സൈസ് അറസ്റ്റ് ചെയ്തു. നടുവിൽ കൈതളം സ്വദേശി കെ.വി. തോമസിനെ (70) ആണ് ആലക്കോട് എക്സൈസ് സംഘം പിടികൂടിയത്.

ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി അസിസ്റ്റന്റ് ഇൻസ്പെക്ടർ എം.ബി. സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ നടുവിൽ, പുലിക്കുരുമ്പ, കൈതളം ഭാഗങ്ങളിൽ നടത്തിയ പട്രോളിംഗിലാണ് പ്രതി വലയിലായത്. കൈതളം സ്റ്റോർ എന്ന കടയുടെ വരാന്തയിൽ വെച്ച് വിദേശമദ്യം കൈവശം വെച്ച് വിൽപ്പന നടത്തവേയാണ് ഇയാൾ പിടിയിലായത്. പ്രതിക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തു.

പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കെ. അഹമ്മദ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ടി.വി. മധു, സിവിൽ എക്സൈസ് ഓഫീസർ ജിതിൻ ആന്റണി, വനിതാ സി.ഇ.ഒ അഞ്ജു പീറ്റർ, ഡ്രൈവർ കെ.വി. പുരുഷോത്തമൻ എന്നിവരും പങ്കെടുത്തു.

 

Previous Post Next Post