Zygo-Ad

പ്രതിശ്രുത വധു ജീവനൊടുക്കിയതിന് പിന്നാലെ പ്രതിശ്രുത വരനെയും മരിച്ച നിലയിൽ കണ്ടെത്തി

 



കണ്ണൂർ: കാസർകോട് ഉദുമ പൂച്ചക്കാട് സ്വദേശിയായ പ്രതിശ്രുത വധു ജീവനൊടുക്കിയതിന് പിന്നാലെ പ്രതിശ്രുത വരനെയും മരിച്ച നിലയിൽ കണ്ടെത്തി. ഇരിട്ടി വിളമന അമ്പലത്തട്ട് സ്വദേശി വി അമൽ (26) ആണ് മരിച്ചത്. എറണാകുളത്ത് ബാങ്ക് ജീവനക്കാരനായ അമലിനെ നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഇന്ന് രാവിലെയാണ് പൂച്ചക്കാട് സ്വദേശി പി അനുശ്രീയെ (25) കർണാടകയിലെ ഹുൻസൂരിലുള്ള താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഹുൻസൂർ ബ്രാഞ്ചിലെ ജീവനക്കാരിയായ അനുശ്രീ വീഡിയോ കോൾ ചെയ്തുകൊണ്ടാണ് ജീവനൊടുക്കിയത്.

വരുന്ന ഡിസംബർ 26-ന് നടക്കാനിരുന്ന വിവാഹത്തിന് മുന്നോടിയായാണ് ഈ ദാരുണ സംഭവം. സംഭവത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പോലീസ്‌ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Previous Post Next Post