Zygo-Ad

സ്വാതന്ത്ര്യ ദിന പരേഡ്: കണ്ണൂർ കളക്ടറേറ്റ് മൈതാനിയിൽ ഒരുക്കങ്ങൾ പൂർത്തിയായി, പൊതുജനങ്ങൾക്ക് പ്രവേശനം

 


കണ്ണൂർ: ആഗസ്റ്റ്‌ 15 സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കണ്ണൂർ കളക്ടറേറ്റ് മൈതാനത്ത് നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരേഡിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. പരേഡിൽ വിവിധ വിഭാഗങ്ങളിൽ നിന്നായി ആകെ 18 പ്ലറ്റൂണുകൾ അണിനിരക്കും.

പോലീസ് (4), എക്സൈസ് (1), വനം വകുപ്പ് (1), എൻ.സി.സി (3), സ്കൗട്ട് ആൻഡ് ഗൈഡ്സ് (4), എസ്.പി.സി (3), ജൂനിയർ റെഡ് ക്രോസ് (2) എന്നിങ്ങനെയാണ് പ്ലറ്റൂണുകളുടെ ഘടന. ഇതിനുപുറമേ ആർമി സ്കൂളിന്റെയും കടമ്പൂർ ഹയർ സെക്കൻഡറി സ്കൂളിന്റെയും ബാൻഡ് സെറ്റുകളും പരേഡിന് മാറ്റുകൂട്ടും.

റിഹേഴ്സലിലും പരേഡിലും പങ്കെടുക്കുന്നവർക്കാവശ്യമായ യാത്രാസൗകര്യങ്ങൾ ആർ.ടി.ഒയുടെ നേതൃത്വത്തിൽ സ്കൂൾ ബസ്സുകൾ ഉപയോഗിച്ച് ഏർപ്പെടുത്തിയിട്ടുണ്ട്. ഡി.ഡി.ഇ ആവശ്യപ്പെടുന്ന മുറയ്ക്ക് കേഡറ്റുകൾക്ക് ആവശ്യമായ യാത്രാസൗകര്യവും കൺസഷനും ഒരുക്കും. കളക്ടറേറ്റ് മൈതാനത്ത് നടക്കുന്ന സ്വാതന്ത്ര്യദിന പരേഡ് നേരിട്ട് വീക്ഷിക്കാൻ പൊതുജനങ്ങൾക്കും അവസരമുണ്ടായിരിക്കും.

 

Previous Post Next Post