Zygo-Ad

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗികാതിക്രമ ശ്രമം: കണ്ണൂർ സ്വദേശി പോക്സോ കേസിൽ അറസ്റ്റിൽ

 


കണ്ണൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച കേസിൽ കണ്ണൂർ പേരാവൂർ കളപ്പുരക്കൽ വീട്ടിൽ ജെന്നറ്റ് ജോബി (40) യെ കണ്ണൂർ ടൗൺ പോലീസ് പോക്സോ നിയമപ്രകാരം കസ്റ്റഡിയിലെടുത്തു.

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട കുട്ടിയെ നഗരത്തിലെ ഒരു ലോഡ്ജിലേക്ക് വിളിച്ചുവരുത്തുകയും പണം നൽകാമെന്ന് പറഞ്ഞ് കൊണ്ടുപോകാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് പോലീസ് അറിയിച്ചു. കുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത ടൗൺ പോലീസ് നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്.

ടൗൺ പോലീസ് സബ് ഇൻസ്പെക്ടർമാരായ ശ്രീജേഷ്, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ കെ. അബ്ദുറഹ്മാൻ, അനീഷ് മൂസ്സെൻവീട്, ഷഹീർ പെരുമണ്ണ, രാകേഷ് ചൈതന്യം എന്നിവരും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിയുടെ മൊബൈൽ ഫോണും സോഷ്യൽ മീഡിയ അക്കൗണ്ടുകളും പോലീസ് വിശദമായി പരിശോധിച്ച് വരികയാണ്.


Previous Post Next Post