Zygo-Ad

കണ്ണൂരിൽ ഇന്ന് വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും.


കണ്ണൂർ: ലൈൻ അറ്റകുറ്റപ്പണികളും മരച്ചില്ലകൾ വെട്ടിമാറ്റുന്ന പ്രവൃത്തികളും നടക്കുന്നതിനാൽ ഇന്ന് ജില്ലയിലെ വിവിധ സെക്ഷനുകൾക്ക് കീഴിൽ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.പ്രധാനമായും കണ്ണൂർ, മയ്യിൽ, ഏച്ചൂർ, ശ്രീകണ്ഠപുരം, ഇരിക്കൂർ എന്നീ സെക്ഷൻ പരിധികളിലാണ് വൈദ്യുതി മുടങ്ങുക.

കണ്ണൂർ: എൽ.ടി ലൈൻ ടച്ചിങ് ക്ലിയറൻസ് പ്രവൃത്തികൾ നടക്കുന്നതിനാൽ രാവിലെ 8.30 മുതൽ വൈകീട്ട് 5 മണി വരെ ഹരിദാസ് ലൈൻ, പുഴാതി കോളനി, ആനക്കുളം, മെട്ടമ്മൽ റോഡ്, ഇബ്രാഹിം കുട്ടി റോഡ് എന്നീ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.

മയ്യിൽ: രാവിലെ 8 മുതൽ വൈകീട്ട് 3 മണി വരെ എട്ടാം മൈൽ ഭാഗത്തും, രാവിലെ 9 മുതൽ വൈകീട്ട് 5 മണി വരെ മേച്ചേരി ട്രാൻസ്ഫോമർ പരിധിയിലും വൈദ്യുതി വിതരണം തടസ്സപ്പെടും.

ഏച്ചൂർ: രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ അണ്ണാക്കൊട്ടൻ ചാൽ, കാഞ്ഞിരോട് ദിനേശ്, കാഞ്ഞിരോട് തെരു എന്നിവിടങ്ങളിലും രാവിലെ 11.30 മുതൽ വൈകീട്ട് 5.30 വരെ ജനശക്തി ട്രാൻസ്ഫോമർ പരിധിയിലും വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠപുരം: രാവിലെ 9 മുതൽ വൈകീട്ട് 5 മണി വരെ ഓടക്കുണ്ട്, ചാലിൽ വയൽ, കൊക്കായി ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

ഇരിക്കൂർ: രാവിലെ 9 മുതൽ വൈകീട്ട് 5.30 വരെ വയക്കാംകോട്, പഴശ്ശി ഡാം, കുയിലൂർ 2, കുയിലൂർ എയർടെൽ, Y ലൈൻ അക്വാ, കുയിലൂർ 1, മയിൽകുന്ന്, മരിയ കുയിലൂർ എന്നീ ട്രാൻസ്ഫോമർ പരിധികളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും.

Previous Post Next Post