കണ്ണൂർ: മെഡിക്കൽ ഷോപ്പ് ഉടമയുടെ സ്കൂട്ടറും അതിലുണ്ടായിരുന്ന മരുന്നുകളും മോഷ്ടിച്ചതായി പരാതി. മുഴപ്പിലങ്ങാട് റെയിൽവേ ഗേറ്റിന് സമീപത്തെ റഹ്മത്ത് മൻസിലിൽ സി.എം. ഷംസീറിന്റെ പരാതിയിൽ സിറ്റി പോലീസ് കേസെടുത്തു.
ചൊവ്വാഴ്ച വൈകീട്ട് 5.20-നും രാത്രി 7.30-നും ഇടയിലാണ് സംഭവം നടന്നത്. കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപം നിർത്തിയിട്ടിരുന്ന ആക്ടീവ സ്കൂട്ടറും, അതിനകത്തുണ്ടായിരുന്ന രണ്ടായിരം രൂപയോളം വിലവരുന്ന മരുന്നുകളുമാണ് മോഷ്ടാക്കൾ കവർന്നത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
