കണ്ണൂർ: പെരിങ്ങോം സി.ആർ.പി.എഫ് (CRPF) ക്യാമ്പിൽ ജവാനെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം കോതമംഗലം സ്വദേശിയായ ഹസൻ ആണ് മരിച്ചത്. പെരിങ്ങോം ക്യാമ്പിൽ ഹെഡ് കോൺസ്റ്റബിളായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം.
ശനിയാഴ്ച (ഓഗസ്റ്റ് 8) രാവിലെ ക്യാമ്പിനോട് ചേർന്നുള്ള ക്വാർട്ടേഴ്‌സിലെ വിശ്രമമുറിയിലാണ് ഹസനെ മരിച്ച നിലയിൽ സഹപ്രവർത്തകർ കണ്ടെത്തിയത്. ഉടൻ തന്നെ പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ പെരിങ്ങോം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
