കണ്ണൂർ : പവർലൂം മേഖലയിലെ തൊഴിലാളികളുടെ ബോണസ് തർക്കത്തിന് പരിഹാരമായി. ജില്ലാ ലേബർ ഓഫീസർ കെ എ ജയശ്രീയുടെ സാന്നിധ്യത്തിൽ നടന്ന ബോണസ് ചർച്ചയിലാണ് ഒന്നാം കാറ്റഗറിക്ക് 17 ശതമാനവും രണ്ടാം കാറ്റഗറിക്ക് 14 ശതമാനവും ബോണസ് 22നു മുമ്പായി വിതരണം ചെയ്യാൻ തീരുമാനിച്ചത്.
ചർച്ചയിൽ മാനേജ്മെന്റിനു വേണ്ടി എം പ്രഭാകരൻ, സി ചന്ദ്രശേഖരൻ എന്നിവരും, സിഐടിയുവിനു വേണ്ടി മാവള്ളി രാഘവൻ, എ വി വിനോദ്, പി ശ്രീനിവാസൻ എന്നിവരും, ഐഎൻടിയുസിക്കുവേണ്ടി വി വി ശശീന്ദ്രൻ, പി നാണു എന്നിവരും പങ്കെടുത്തു.