Zygo-Ad

കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി ഉടമയ്ക്കെതിരെ കർശന നടപടി സ്വീകരിക്കണം: സിഐടിയു

 


കണ്ണൂർ: സർക്കാർ ഉത്തരവുകളും നിർദേശങ്ങളും അട്ടിമറിക്കുന്ന അഞ്ചരക്കണ്ടിയിലെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി ഉടമയ്ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പ്രൈവറ്റ് ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ ഷോപ്സ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

​മാനേജ്‌മെന്റ് അസോസിയേഷനും യൂണിയനും ജില്ലാ ലേബർ ഓഫീസറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ജില്ലയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ബോണസ് സംബന്ധിച്ച് ഒത്തുതീർപ്പായെങ്കിലും, മാനേജ്മെന്റ് അസോസിയേഷനിൽ അംഗമല്ലാത്ത അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ഈ വ്യവസ്ഥകൾ അംഗീകരിക്കുന്നില്ല. ജില്ലാ ലേബർ ഓഫീസർ ആശുപത്രി മാനേജ്‌മെന്റിന് പ്രത്യേകം നോട്ടീസ് നൽകിയെങ്കിലും അവർ ചർച്ചയിൽ പങ്കെടുത്തിരുന്നില്ല. ലേബർ വകുപ്പ് ഇതുവരെ നടത്തിയ ചർച്ചകളിൽ നിന്നും ആശുപത്രി മാനേജ്‌മെന്റ് വിട്ടുനിൽക്കുകയാണ്.

​ആശുപത്രിയിൽ എല്ലാ വിഭാഗം ജീവനക്കാരും കൊടിയ ചൂഷണമാണ് അനുഭവിക്കുന്നത്. മിനിമം വേതനം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുകയാണ്. ആനുകൂല്യങ്ങൾക്കായി ശബ്ദമുയർത്തുന്നവർക്കെതിരെയും യൂണിയൻ പ്രവർത്തനത്തിൽ സജീവമാകുന്നവർക്കെതിരെയും പ്രതികാരനടപടികൾ സ്വീകരിക്കുന്ന മാനേജ്‌മെന്റ് ഉത്സവബത്ത പോലും നൽകുന്നില്ല. എല്ലാ നിയമസംവിധാനങ്ങളെയും വെല്ലുവിളിച്ച് പ്രവർത്തിക്കുന്ന മാനേജ്‌മെന്റിനെതിരെ മാതൃകാപരമായ നടപടികൾ സ്വീകരിക്കണമെന്ന് യൂണിയൻ ജില്ലാ സെക്രട്ടറി വി വി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.


Previous Post Next Post