കുറ്റ്യാട്ടൂർ: ചെറുവത്തലമൊട്ടയിലെ കോഴി ഫാമിൽ വന്യജീവിയുടെ ആക്രമണത്തിൽ ആയിരത്തോളം കോഴിക്കുഞ്ഞുങ്ങൾ ചത്തു. പ്രദേശവാസിയായ ടി. നജീബിന്റെ ഉടമസ്ഥതയിലുള്ള 'ആർ.എഫ് ഫാമിൽ' ഉച്ചയോടെയായിരുന്നു സംഭവം.
നാല് ദിവസം മാത്രം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളാണ് ചത്തത്. സംഭവത്തിൽ ഏകദേശം 45,000 രൂപയുടെ നാശനഷ്ടം സംഭവിച്ചതായി ഉടമ അറിയിച്ചു. വനം വകുപ്പ്, ഗ്രാമപഞ്ചായത്ത്, മൃഗസംരക്ഷണ വകുപ്പ് അധികൃതരെ വിവരം വിവരമറിയിച്ചിട്ടുണ്ട്.
